Advertisement

IPC,CRPC, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ ചരിത്രമായി; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

July 1, 2024
Google News 4 minutes Read

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ. ഐ.പി.സി., സി.ആർ.പി.സി., ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ ചരിത്രമായി. ഐ.പി.സി.ക്കു പകരം ഭാരതീയ ന്യായസംഹിതയും( BNS) സി.ആർ.പി.സി.ക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും(BNSS) ഇന്ത്യൻ തെളിവ് നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ അധീനിയവുമാണ്(BSA) നിലവിൽ വന്നത്.(Curtains Fall On IPC, CrPC & Evidence Act New Criminal Laws Take Effect Today)

Read Also: മകള്‍ക്കെതിരെ ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രി കോടിയേരിയെപ്പോലെ നിയമം അതിന്റെ വഴിക്ക് പോട്ടെയെന്ന് പറയാത്തതെന്ത്? സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

അർധരാത്രി മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമ പ്രകാരമാണ്. എന്നാൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ പഴയ നിയമപ്രകാരം തന്നെയാണ് നടപടികൾ പൂർത്തിയാക്കുക. കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്.

Story Highlights : Curtains Fall On IPC, CrPC & Evidence Act New Criminal Laws Take Effect Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here