ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം; വെള്ളക്കെട്ടിൽ വീണ് മരണം, ജാഗ്രത നിർദേശം

ഉത്തരേന്ത്യയിൽ മഴ രൂക്ഷമായി തുടരുന്നു. ഡൽഹിയിൽ ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം നിലച്ചു.
ഹിമാചൽ പ്രദേശിൽ പല ഇടങ്ങളിലും മഴ രൂക്ഷമായി തുടരുകയാണ്.സംസ്ഥാനത്തെ നിരവധി റോഡുകൾ തുടർച്ചയായി പെയ്ത മഴയയിൽ തകർന്നു.മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഒരു സ്ത്രീയും നാലു കുട്ടികളുമാണ് ഒഴുക്കിൽപ്പെട്ടത്.
ഇതിനിടെ ഇതിനിടെ മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ ഛർവാഡ ഗ്രാമത്തിലാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടയിൽ വീടിന് പിന്നിലുള്ള മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിക്കുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Story Highlights : Heavy rain happen in North India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here