പാലക്കാട് ട്രെയിനിൽ നിന്നും വീണ യുവാവിനെ രക്ഷപ്പെട്ടുത്തി പൊലീസ്

പാലക്കാട് ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകനായി പൊലീസ്. പാലക്കാട് വാളയാർ മേഖലയിൽ വന്യമൃഗ ശല്യമുള്ള മേഖലയിലാണ് കോയമ്പത്തൂർ സ്വദേശി പ്രദീപ് അപകടത്തിൽപ്പെട്ടത്. രണ്ടു കിലോമീറ്റർ ദൂരം തിരച്ചിൽ നടത്തിയാണ് പൊലീസ് പ്രദീപിനെ കണ്ടെത്തിയത്.
ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചു വീണ യുവാവിന് രക്ഷകരായാണ് പൊലീസ് എത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കോയമ്പത്തൂർ സ്വദേശിയായ യുവാവാണ് ട്രെയിനിൽ നിന്നും വീണത്. തുടർന്ന് സഹയാത്രക്കാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വാളയാർ സ്റ്റേഷനിൽ നിന്നും 4 Km മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ കണ്ടുകിട്ടിയത്. ഒലവക്കോട് റെയിൽവേ പൊലീസിലെ എ എസ് ഐ കൃഷ്ണകുമാർ, എസ്സിപിഒ വിനു, പ്രമോദ് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights : Police Rescued Young man Fell from Train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here