ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു; DYFI മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി

കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഐഎം പത്തിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രേംജിത്തിനെതിരെ കേസെടുത്തു. എന്നാൽ തന്റെ മൊഴി പൊലീസ് കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് പരാതിക്കാരി ആരോപിച്ചു.
അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ പ്രേംജിത്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതിക്കാരി പറയുന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചെന്നും ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു. ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരിൽ സ്ഥാപനത്തിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടു എന്നും യുവതി ആരോപിച്ചു.
Read Also: IPC,CRPC, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ ചരിത്രമായി; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ
കുടുംബത്തെ വെട്ടി കൊല്ലുമെന്ന് പ്രേംജിത്ത് കുടുംബത്തെ വെട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് യുവതി ആരോപിച്ചു. കൊടുത്ത മൊഴി അല്ല പോലിസ് രേഖപ്പെടുത്തിയതെന്ന് യുവതി. എന്നാൽ ആരോപണങ്ങൾ പ്രേംജിത്ത് തള്ളി. കള്ളക്കേസാണെന്നും മറ്റ് താത്പര്യങ്ങൾക്ക് വേണ്ടിയാണ് യുവതി പരാതിയെന്ന് പ്രേംജിത്ത് പറഞ്ഞു. പോലീസിന് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രേംജിത്ത് പറയുന്നു.
Story Highlights : Sexual harassment complaint against DYFI former area secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here