വൈസ് ചാൻസലർമാർ ഇനിമുതൽ ‘കുലഗുരു’ എന്നറിയപ്പെടും; പേരുമാറ്റത്തിന് മധ്യപ്രദേശ്

മധ്യപ്രദേശിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ഇനിമുതൽ ‘കുലഗുരു’ എന്ന് അറിയപ്പെടും. മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. പേരുമാറ്റത്തിനുള്ള നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകരം നൽകി. ഈ മാസം ഗുരുപൂർണിമ ആഘോഷിക്കുന്നതിനാൽ അതിന്റെ പ്രാധാന്യം വർധിക്കുന്നുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സർവകലാശാലാ വൈസ് ചാൻസലർമാരും ഇനി ‘കുലഗുരു’ എന്നാണ് അറിയപ്പെടുക. മറ്റ് സംസ്ഥാനങ്ങളും ‘കുലഗുരു’ പേരുമാറ്റത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ സർക്കാറിനോട് തേടിയെന്നും അദ്ദേഹം പറഞ്ഞു. വരും നാളുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാരുടെ പേരുകളും മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈസ് ചാൻസലർമാരെ ‘കുലഗുരു’ എന്ന് അഭിസംബോധന ചെയ്യാനുള്ള നിർദേശത്തിന് മന്ത്രിമാരുടെ കൗൺസിൽ ഐകകണ്ഠേന അംഗീകരിക്കുകയും ചെയ്തു. രാജ്യത്തിന്റെ സംസ്‌കാരവും ഗുരു പാരമ്പര്യവുമായി ബന്ധപ്പെടുത്തുന്നതാണ് പേരുമാറ്റമെന്നും നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മോഹൻയാദവ് പ്രതികരിച്ചു.
Story Highlights : MP Cabinet Approves Vice Chancellor as Kulguru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here