‘BJPയുടെ വോട്ട് വിഹിതം വർധിച്ചത് ഗൗരവമായി കാണും; പരാജയകാരണങ്ങൾ തിരിച്ചറിഞ്ഞു’; സീതാറാം യെച്ചൂരി

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ തിരിച്ചറിഞ്ഞെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആവശ്യമായ തിരിത്തലുകൾ ഉണ്ടാകുമെന്നും സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണോ എന്നതടക്കം അടുത്ത സംസ്ഥാന കമ്മറ്റി ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
Read Also: SFI ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണം: കെ.സുധാകരന്‍
കേന്ദ്ര സഹായം ലഭിക്കാത്തത് ജനക്ഷേമ പ്രവർത്തനങ്ങളെ ബാധിച്ചെന്നും ഇതും ജനങ്ങളിൽ അത്യപ്തി ഉണ്ടാക്കിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടി കോട്ടകളിലെ വോട്ട് ചോർച്ച പ്രധാനമായി കാണും. ബി ജെ പി യുടെ വോട്ട് വിഹിതം വർധിച്ചത് ഗൗരവമായി കാണുമെന്ന് യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മറ്റിയിൽ തനിക്കെതിരെ കേരളത്തിൽ നിന്നുള്ള അംഗം വിമർശനം ഉന്നയിച്ചുവെന്ന വാർത്ത തെറ്റാണെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.
Story Highlights : Sitaram Yechury about Kerala Lok Sabha election defeat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here