‘നല്ല ഉറക്കത്തിലായിരുന്നതിനാൽ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം നഷ്ടമായി’; ബംഗ്ലാദേശ് താരം

താൻ ഉറക്കമുണരാന്‍ വൈകിയതിനെത്തുടര്‍ന്ന് ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ 8 പേരാട്ടം നഷ്ടമായെന്ന് ബംഗ്ലാദേശ് പേസര്‍ ടസ്കിന്‍ അഹമ്മദ്. ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കുള്ള ടീം ബസ് നഷ്ടമായതുകൊണ്ടാണ് ഇന്ത്യക്കെതിരായ മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്നതെന്ന് ടസ്കിന്‍ അഹമ്മദ് പറഞ്ഞു. ദേശീയ മാധ്യമങ്ങളായ എൻഡിടിവി ഉൾപ്പെടയുള്ളവർ വാർത്ത റിപ്പോർട്ട് ചെയുന്നു.
റൂമിൽ ഉറങ്ങുകയായിരുന്ന ടസ്കിന് കൃത്യസമയത്ത് ടീം ബസിൽ കയറാൻ സാധിച്ചില്ല. ടീമിലെ ആർക്കും ടസ്കിനുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ടസ്കിന്‍ ഉറക്കമുണരാത്തതിനെത്തുടര്‍ന്ന് ടീം ഒഫീഷ്യലുകളിലൊരാള്‍ക്ക് താരം ഉണരുന്നതുവരെ ഹോട്ടലില്‍ തന്നെ തങ്ങേണ്ടിവന്നുവെന്നും പിന്നീട് ടസ്കിനെയും കൂട്ടി ഈ ഒഫീഷ്യല്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൂപ്പര്‍ 8 പോരട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെ നേടാനായുള്ളു. ഉണരാന്‍ വൈകിയതിനും ടീമിനോടൊപ്പം യാത്ര ചെയ്യാന്‍ കഴിയാത്തതിനും ടസ്കിന്‍ മാപ്പ് പറഞ്ഞുവെന്നും അതൊരു വലിയ പ്രശ്നമാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സംഭവത്തില്‍ ബംഗ്ലാദേശ് കോച്ചോ ക്രിക്കറ്റ് ബോര്‍ഡോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മത്സരത്തില്‍ ടസ്കിന് പകരം കളിച്ച തന്‍സിം 32 റണ്‍സ് വഴങ്ങി വിരാട് കോലിയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും വിക്കറ്റുകളെടുത്തിരുന്നു.
Story Highlights : Taskin Ahmed Overslept And Missed India Match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here