Advertisement

സഭാ തര്‍ക്കം: നിയമനിര്‍മാണം നടത്തണമെന്ന് യാക്കോബായ വിഭാഗം; അംഗീകരിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

July 4, 2024
Google News 2 minutes Read
church dispute jacobite church asks for law making

സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് നിലപാട് യാക്കോബായ വിഭാഗം സ്വീകരിച്ചതോടെ എതിര്‍പ്പുമായി ഓര്‍ത്തഡോക്‌സ് വിഭാഗം. നിയമനിര്‍മ്മാണം അംഗീകരിക്കില്ലെന്നും കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. ( church dispute jacobite church asks for law making )

സുപ്രിംകോടതി വിധി വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് പൂര്‍ണ്ണമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യാക്കോബായ വിഭാഗം വീണ്ടും നിയമനിര്‍മ്മാണം വേണമെന്ന നിലപാട് ശക്തമാക്കിയത്.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

എന്നാല്‍ കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ മതിയെന്ന നിലപാടില്‍ തന്നെയാണ് ഓര്‍ത്തഡോക്‌സ് സഭ. നിയമ നിര്‍മ്മാണത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ വിധി നടപ്പാക്കുകയാണ് വേണ്ടെതെന്നും ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. നിരവധി പള്ളികളില്‍ ഇനിയും കോടതി വിധി നടപ്പാക്കാനുണ്ട്. കോടതിയില്‍ നിന്നും വിമര്‍ശനവും വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്.

Story Highlights : church dispute jacobite church asks for law making

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here