Advertisement

കണ്ണൂർ സർവകലാശാല തൂത്തുവാരി എസ്എഫ്ഐ; യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം

July 6, 2024
Google News 1 minute Read

കണ്ണൂർ സർവകലാശാല യൂണിയൻ ഭരണം എസ്എഫ്ഐ നിലനിർത്തി.
തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളും എസ്എഫ്ഐ തൂത്തുവാരി. കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്താണ് തെരഞ്ഞെടുപ്പ് നടന്നത്. എസ് എഫ് ഐയും യുഡിഎസ്എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം.

രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യു ഡി എസ് എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ് എഫ് ഐക്ക് വിജയിക്കുകയായിരുന്നു.

Story Highlights : SFI wins in Kannur University union election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here