Advertisement

ചോദ്യപേപ്പറുകൾ ചോരാതിരിക്കാൻ യുപിയിൽ ഡിജിറ്റൽ ലോക്കുകളുള്ള ബോക്സുകൾ സ്ഥാപിക്കും

July 7, 2024
Google News 2 minutes Read
Education played vital role in reducing state's poverty: Yogi

ഉത്തര്‍പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ ചോദ്യപേപ്പറുകൾ ചോരാതിരിക്കുന്നതിനായി മൾട്ടി-ലേയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ബോക്സുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർ. ഇനിമുതല്‍ ഈ സംവിധാനം എല്ലാ റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾക്കും ബാധകമാകും. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

എല്ലാ റിക്രൂട്ട്‌മെൻ്റ് ബോർഡിലും സെലക്ഷൻ കമ്മീഷനിലും ഒരു കൺട്രോൾ റൂം സ്ഥാപിക്കും. അവിടെ നിന്ന് എല്ലാ പരീക്ഷകളും നിരീക്ഷിക്കാനാകും. കഴിഞ്ഞ വർഷവും രണ്ട് പരീക്ഷകൾക്ക് യുപിപിഎസ്‌സി സമാനമായ രീതിയാണ് ഉപയോഗിച്ചത്. ഡിജിറ്റൽ ലോക്ക് കോഡ് ഒരു ഉദ്യോഗസ്ഥൻ്റെ പക്കലുണ്ടാകും. പരീക്ഷയ്ക്ക് 30 മിനിറ്റ് മുമ്പ് മാത്രമേ അത് വെളിപ്പെടുത്തൂ. ബോക്സുകൾക്ക് ഇരുവശത്തും ലോക്കുകളുണ്ട്.

ചോദ്യപേപ്പറുകൾ പ്രിൻ്റിംഗ് പ്രസിൽ നിന്ന് എടുത്ത ശേഷം മൾട്ടി ലെയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ഇരുമ്പ് ബോക്സുകളിൽ സൂക്ഷിക്കും. ട്രഷറിയിൽ നിന്ന് പേപ്പറുകൾ എടുക്കുന്നത് മുതൽ പരീക്ഷാ കേന്ദ്രത്തിലെ പേപ്പർ ബണ്ടിൽ തുറക്കുന്നത് വരെയുള്ള മുഴുവൻ നടപടികളും സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കും. ഇവയുടെ റെക്കോർഡിംഗുകള്‍ ഒരു വർഷത്തേക്ക് സേവ് ചെയ്യും.

Story Highlights : UP Public Service Commission test papers to get digital locks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here