Advertisement

മണിപ്പൂരിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് വെടിവെപ്പ്

July 8, 2024
Google News 1 minute Read

മണിപ്പൂരിലെ ജിരിബാമിൽ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ അക്രമികൾ വെടിവെച്ചു. വെടിവെപ്പുണ്ടായത് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുമ്പ്. രണ്ടുപേർ പൊലീസ് പിടിയിൽ. മണിപ്പൂരിലെ ജിരിബാമിൽ പൊലീസ് ഔട്ട്‌പോസ്റ്റിനു നേരെയും വെടിവെപ്പ് ഉണ്ടായി.

പ്രതിപക്ഷനേതാവ് രാ​ഹുൽ ​ഗാന്ധി ഇന്ന് ജിരിബാം സന്ദർശിക്കാൻ ഇരിക്കെയാണ് വെടിവെപ്പുണ്ടായത്. മേഖലയിൽ കഴിഞ്ഞ ഒരു മാസമായി രൂക്ഷമായ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യമുണുള്ളത്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലും അസമിലുമാണ് സന്ദർശനം നടത്തുന്നത്. പ്രളയത്തെ തുടർന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ രാഹുൽ സന്ദർശിക്കും. തുടർന്ന് മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനത്തെ രാഹുലിന്‍റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. ചുരാചന്ദ്പൂർ ജില്ലയിലെ‌ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായും അദ്ദേഹം ആശയവിനിമയം നടത്തും.

Story Highlights : Firing in Manipur before Rahul Gandhi Arrives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here