Advertisement

കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

July 8, 2024
2 minutes Read

കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി. ചിക്ബല്ലാപുര എംപിയും മുൻ മന്ത്രിയുമായ ഡോ. കെ സുധാകറിനെ വിജയിപ്പിച്ചതിനാണ് വോട്ടർമാർക്ക് മദ്യം നൽകിയത്.
ബിജെപി നിലമംഗല പ്രസിഡന്റ് ജയഗീഷ് ചൗദരിയാണ് പാർട്ടി നടത്തിയത്.

ബെംഗളൂരു റൂറലിലെ നിലമംഗലയിൽ വച്ചായിരുന്നു വിജയാഘോഷം. എന്നാൽ പാർട്ടി താൻ അറിയാതെയാണ് മദ്യം വിളമ്പിയതെന്നാണ് ഡോ. കെ സുധാകർ എംപി വിഷയത്തിൽ പ്രതികരിച്ചത്.
ട്രക്കുകളിൽ കൊണ്ടുവന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ സ്ഥലത്ത് ആളുകളുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. സംഭവത്തിൽ ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചിക്കബല്ലാപ്പൂർ മണ്ഡലത്തിൽ നിന്ന് ഒന്നരലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകർ കോൺഗ്രസ് സ്ഥാനാർഥി എം.എസ് രക്ഷാ രാമയ്യയെ പരാജയപ്പെടുത്തിയത്.

Story Highlights : Liquor flows at event to celebrate Karnataka BJP candidate’s win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top