മഹാരാഷ്ട്രയിൽ കനത്ത മഴ; വ്യോമ- റെയിൽ ഗതാഗതം തടസപ്പെട്ടു; നാല് ജില്ലകളിൽ റെഡ് അലർട്ട്

മഹാരാഷ്ട്രയിൽ ഇന്നും കനത്ത മഴ തുടരുകയാണ്. മുംബൈ ഉൾപ്പെട നാല് ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. വ്യോമ- റെയിൽ ഗതാഗതം തടസപ്പെട്ടു. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. ഈ ജില്ലകളിലും പൂനെയിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.(Heavy rain in Maharashtra red alert declared in four districts)
റെയിൽ വ്യോമ ഗതാഗതത്തെ ഇന്നും കനത്ത മഴ ബാധിച്ചേക്കും. 50 വിമാനങ്ങളാണ് ഇന്നലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് വഴിതിരിച്ച് വിടുകയോ റദ്ദാക്കുകയോ ചെയ്തത്. മുംബൈ-പൂനെ റൂട്ടിൽ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകിയിട്ടുണ്ട്.
Story Highlights : Heavy rain in Maharashtra red alert declared in four districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here