Advertisement

ചരിത്രത്തിലാദ്യമായി വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്ത് സ്ത്രീകൾ

July 9, 2024
Google News 2 minutes Read

സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്ത് സ്ത്രീകൾ. ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ ഈ സുപ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ കെയർ ഓഫ് ദി ഹോളി മോസ്‌ക് അറിയിച്ചു.മാറ്റങ്ങളുടെ ഭാഗമായി സമീപ വർഷങ്ങളിൽ സൗദി അറേബ്യ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റമാണ് നടപ്പിലാക്കുന്നത്.

ചടങ്ങിലെ സമയത്തുള്ള ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചകന്റെ പള്ളിയുടെയും വനിതാ ജീവനക്കാരുടെയും ചിത്രങ്ങൾ സൗദി അതോറിറ്റി പ്രസിദ്ധികരിച്ചു. ഞായറാഴ്ച രാവിലെ 159 പേർ ചേർന്നാണ് വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്തത്.

പുതിയ കിസ്‍വയുടെ ഭാരം 1350 കിലോയും ഉയരം 14 മീറ്ററുമാണ്. കിസ്‌വ ഉയർത്താനും നാല് കോണുകൾ തുന്നാനും കഅ്ബയുടെ പുതിയ കിസ്‌വയിൽ റാന്തൽ ഡിസൈനുകളും രൂപരേഖകളും ചേർക്കാനും 8 ക്രൈനുകൾ ഉപയോഗിച്ചു.

Story Highlights : saudi women takes part in changing ghilaf e kaaba

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here