കൈയ്യിലുള്ളത് ആപ്പിൾ ഫോണാണോ? പണി വരുന്നുണ്ട്; ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ കമ്പനി

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി യു.എസ് ടെക് ഭീമൻ ആപ്പിൾ. സ്പൈവെയർ ആക്രമണം സംബന്ധിച്ചാണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആപ്പിൾ കമ്പനി മുന്നറിയിപ്പ് നൽകിയത്. ഉപഭോക്താക്കളുടെ ആപ്പിൾ ഉപകരണങ്ങൾ വിദൂരത്തിരുന്ന് നിയന്ത്രിക്കാൻ സഹായിക്കുന്ന സ്പൈവെയർ ഉപയോഗിച്ചാണ് ആക്രമണമെന്നാണ് വിവരം.
ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് ഉപയോഗിക്കുന്ന പെഗാസസിന് സമാനമായ മെർസിനറി സ്പൈവെയർ ഉപയോഗിച്ചാണ് ആക്രമണമെന്ന് ആപ്പിൾ ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. പതിവ് ആക്രമണങ്ങളിൽ നിന്ന് വളരെ വ്യത്യസ്തവും കൂടുതൽ സങ്കീർണവുമാണ് ഈ ആക്രമണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്ക് പുറമെ 97 രാജ്യങ്ങളിൽ ഉൽപ്പന്നം ഉപയോഗിക്കുന്നവർക്ക് കമ്പനിയുടെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിട്ടുണ്ട്.
ഏപ്രിലിൽ ആപ്പിൾ കമ്പനി തങ്ങളുടെ ബ്ലോഗിൽ പറഞ്ഞത് സ്പൈവെയർ ആക്രമണങ്ങൾ കുറച്ച് പേരെ മാത്രം ലക്ഷ്യമിട്ടുള്ളതെന്നായിരുന്നു. എന്നാൽ ദശലക്ഷക്കണക്കിന് ഡോളർ ഇതിലൂടെ ഹാക്കർമാർ ഉണ്ടായിരുന്നു. സങ്കീർണമായും കൂർമ്മ ബുദ്ധിയുപയോഗിച്ചും പണികഴിപ്പിച്ച ഈ സ്പൈവെയർ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. അതേസമയം ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ് മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി തൻ്റെ ഫോൺ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് ഹാക്ക് ചെയ്തുവെന്നും നരേന്ദ്ര മോദി സർക്കാരിൻ്റെ രാഷ്ട്രീയ വേട്ടയാടലാണ് ഇതിന് പിന്നിലെന്നും വാദിക്കുന്നുണ്ട്.
മുൻപ് രാഹുൽ ഗാന്ധിയടക്കം പ്രതിപക്ഷത്തെ പല നേതാക്കളും പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. 2022 ൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ഈ ആരോപണം അന്വേഷിച്ചെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് തള്ളി. കേന്ദ്രസർക്കാർ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും വിമർശനമുണ്ടായിയിരുന്നു.
Story Highlights : Apple alerted users in India of Pegasus-like ‘mercenary spyware attack’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here