‘വിവാദമൊഴിവാക്കാം, ഞാന്‍ വരുന്നില്ല’; മാഗസിന്‍ പ്രകാശനത്തിന് മുഖ്യാതിഥിയായി പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ച് സഞ്ജു ടെക്കി

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കോടതി നടപടി നേരിടുന്നതിനെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ മാഗസിന്‍ പ്രകാശന പരിപാടിയില്‍ സഞ്ജു ടെക്കി പങ്കെടുക്കില്ല. സര്‍ക്കാര്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാഞ്ചായത്ത് ആര്യാട് ഡിവിഷന്റെ സ്റ്റുഡന്റ്‌സ് മാഗസിന്‍ പ്രകാശനത്തിനാണ് സഞ്ചുവിനെ മുഖ്യ അതിഥിയാക്കിയിരുന്നത്. ഇത് ചര്‍ച്ചയായതോടെ വിവാദങ്ങള്‍ ഒഴിവാക്കാം താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് സഞ്ജു ടെക്കി സംഘാടകരെ വിളിച്ചറിയിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സെറെന്ന നിലയില്‍ സഞ്ജുവിനെ പരിപാടിയുടെ മുഖ്യാതിഥിയാക്കിയത് വാര്‍ത്തയായിരുന്നു. (sanju techy will not participate in magazine release in Alappuzha)
ഓടുന്ന കാറില്‍ സിമ്മിംഗ് പൂള്‍ സജ്ജീകരിച്ചതടക്കം ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ അനുഭവിച്ച ആളാണ് ആലപ്പുഴ കലവൂര്‍ സ്വദേശിയായ ടി.എസ്.സഞ്ജു എന്ന സഞ്ജു ടെക്കി. ഹൈക്കോടതി ഉള്‍പ്പടെ ഇടപെട്ട വിഷയത്തില്‍ വിചാരണ നടപടികള്‍ കീഴ്‌കോടതിയില്‍ തുടരുകയാണ്.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
ജില്ലാ പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ ആര്‍.റിയാസാണ് പരിപാടിയുടെ സംഘാടകന്‍. അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയുമായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് മണ്ണഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് പരിപാടി. നാട്ടുകാരന്‍ എന്ന നിലയിലാണ് സഞ്ജു ടെക്കിയെ മാഗസിന്‍ പ്രകാശനത്തിലേക്ക് ക്ഷെണിച്ചതെന്നാണ് അര്‍.റിയാസിന്റെ വിശദീകരണം. മോട്ടോര്‍വാഹന നിയമലംഘനത്ത് കേസുണ്ടെങ്കിലും യുവാവിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും സംഘാടകര്‍ ന്യായീകരിച്ചിരുന്നു.
Story Highlights : sanju techy will not participate in magazine release in Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here