Advertisement

വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ സ്വീകരിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ പങ്കെടുക്കില്ല; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് ആവശ്യം

July 11, 2024
Google News 4 minutes Read
Shashi Tharoor will not attend ceremony of receiving the first cargo ship at vizhinjam

വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ സ്വീകരിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം പി പങ്കെടുക്കില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്താത്തതിനാലാണ് പങ്കെടുക്കാത്തതെന്നാണ് ശശി തരൂരിന്റെ വിശദീകരണം. തുറമുഖ പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. (Shashi Tharoor will not attend ceremony of receiving the first cargo ship at vizhinjam)

പദ്ധതിയോടോ പദ്ധതി നടത്തിപ്പിനോടോ തനിക്ക് ഒരു തരത്തിലുമുള്ള എതിര്‍പ്പുമില്ലെന്ന് ശശി തരൂര്‍ പറയുന്നു. സ്ഥലം എം പിയെന്ന നിലയ്ക്ക് പദ്ധതിയ്ക്ക് ആവശ്യമായ എല്ലാ ഇടപെടലുകളും താന്‍ നടത്തും. ആദ്യത്തെ കപ്പല്‍ വന്നപ്പോള്‍ തന്നെ തനിക്കുള്ള ചില ആശങ്കകള്‍ മുഖ്യമന്ത്രിയോട് പങ്കുവച്ചിരുന്നു. അത് പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോഴും ആശങ്കയുണ്ടെന്നും ശശി തരൂര്‍ എം പി ചൂണ്ടിക്കാട്ടി.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

അതേസമയം വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുകയാണ്. സ്വപ്നം തീരമണയുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരനും വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടു.

Story Highlights : Shashi Tharoor will not attend ceremony of receiving the first cargo ship at vizhinjam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here