Advertisement

നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി കൂടിക്കാഴ്ച നടത്തി; എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

July 11, 2024
3 minutes Read
Won't Allow Injustice Education Minister's Assurance To NEET Students

നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രദാന്‍ കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ബീഹാര്‍ ചോദ്യപേപ്പര്‍ കേസില്‍ മുഖ്യസൂത്രധാരന്‍ രാകേഷ് രഞ്ജനെ സിബിഐ പട്‌നയില്‍ വച്ച് അറസ്റ്റ് ചെയ്തു. ( Won’t Allow Injustice Education Minister’s Assurance To NEET Students)

നീറ്റ് പരീക്ഷാക്രമക്കേടില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഇന്ന് സുപ്രിംകോടി ഈ മാസം 18ലേക്ക് മാറ്റിയിരിക്കുകയാണ്. സോളിസിറ്റര്‍ ജനറളും അഡീഷണല്‍ സോളിസിറ്റര്‍ ജനറലും അസൗകര്യം അറിയിച്ചതോടെയാണ് അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.പുനഃപരീക്ഷയെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാരും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രാദേശിക സംഭവമാണെന്നാണ് സിബിഐയുടെ വിലയിരുത്തല്‍.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

സിബിഐ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷയുടെ പവിത്രതയ്‌ക്കേറ്റ കളങ്കം പരിഹരിക്കാനായാല്‍ പുനപരീക്ഷ വേണ്ടെന്ന നിലപാടിലാണ് സുപ്രീംകോടതിയും. 2024-25ലേക്കുള്ള നീറ്റ് യുജി കൗണ്‍സിലിംഗ് ഈ മാസം മൂന്നാം വാരത്തോടെ ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചതും പുനപരീക്ഷ ഒഴിവാക്കാനാണ്.

Story Highlights : Won’t Allow Injustice Education Minister’s Assurance To NEET Students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top