Advertisement

‘തോൽവിയുണ്ടാകാം, അവഹേളിക്കുന്നത് ശക്തിയല്ല, ബലഹീനത’; സ്മൃതി ഇറാനിയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ വേണ്ടെന്ന് രാഹുൽ ​ഗാന്ധി

July 12, 2024
Google News 4 minutes Read
 Insulting people is a sign of weakness Rahul Gandhi defends Smriti Irani in cyber attack

സ്മൃതി ഇറാനിയ്ക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ആളുകളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും ബലഹീനതയാണ് ശക്തിയല്ലെന്ന് രാഹുൽ ​​​ഗാന്ധി എക്സിൽ കുറിച്ചു. ജീവിതത്തിൽ ജയവും തോൽവിയുമുണ്ടാകാം. സ്മൃതി ഇറാനിയ്ക്കെതിരെ എന്നല്ല ഒരു നേതാക്കൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ പാടില്ലെന്നും രാഹുൽ ​ഗാന്ധി ഓർമിപ്പിച്ചു. (Insulting people is a sign of weakness Rahul Gandhi defends Smriti Irani in cyber attack)

ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിലെ തോൽവിയ്ക്ക് പിന്നാലെ വീടുവിട്ടിറങ്ങുന്ന സ്മൃതി ഇറാനിയുടെ നിരവധി ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിൽ ചിലവയിൽ അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുൽ ​ഗാന്ധിയുടെ നിർദേശങ്ങൾ. ഇത് രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് നേതാക്കൾക്ക് മാത്രം നൽകുന്ന നിർദേശങ്ങളല്ലെന്നും തോൽവിയിൽ രാഹുലിനെ മുൻപ് പരിഹസിച്ച സ്മൃതി ഇറാനി ഉൾപ്പെടെയുള്ള കോൺ​ഗ്രസ് ഇതര പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും കൂടിയുള്ള നിർദേശമാണെന്നും രാഹുലിന്റെ എക്സ് പോസ്റ്റിന് നിരവധി പേരാണ് കമന്റുകിട്ടിരിക്കുന്നത്.

അമേഠിയിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ കിഷോരി ലാൽ ശർമയോടാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്. 1.4 ലക്ഷത്തിലധികം വോട്ടുകൾക്കായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായ സ്മൃതിയുടെ പരാജയം. 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ​ഗാന്ധിയെ സ്മൃതി ഇറാനി അമേഠിയിൽ പരാജയപ്പെടുത്തിയിരുന്നു.

Story Highlights :  Insulting people is a sign of weakness Rahul Gandhi defends Smriti Irani in cyber attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here