Advertisement

‘മകൻ്റെ ഓർമ്മയ്ക്കായി ഒന്നും തന്നില്ല’: മരുമകൾ സ്മൃതിക്കെതിരെ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ്റെ മാതാപിതാക്കൾ

July 12, 2024
Google News 2 minutes Read
Captain Anshuman Singh

സിയാച്ചിനിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ ിങിന്റെ മാതാപിതാക്കൾ, അദ്ദേഹത്തിൻ്റെ ഭാര്യക്കെതിരെ ആരോപണവുമായി രംഗത്ത്. അൻഷുമാൻ സിങിന് മരണാനന്തര ബഹുമതിയായി ലഭിച്ച കീർത്തി ചക്ര പുരസ്കാരം, ഫോട്ടോ ആൽബം, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം അൻുഷുമാൻ്റെ വിധവ സ്മൃതി പഞ്ചാബിലെ ഗുരുദാസ്പൂരിലുള്ള അവരുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പരാതി.സ്മൃതിയും അൻഷുമാൻ്റെ അമ്മയും ചേർന്ന് കീർത്തി ചക്ര പുരസ്കാരം ഏറ്റുവാങ്ങുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ സിയാച്ചിനിലുണ്ടായ വൻ തീപിടിത്തതിൽ ആളുകളെ രക്ഷിക്കന്നതിനിടെയാണ് ക്യാപ്റ്റൻ അൻഷുാൻ കൊല്ലപ്പെട്ടത്. ആർമി മെഡിക്കൽ കോർപ്‌സിൽഅംഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ ജൂലൈ അഞ്ചിന് ഡൽഹിയിൽ വച്ചാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര പുരസ്കാരം സ്മൃതി അൻഷുമാൻ്റെ അമ്മ മഞ്ജു സിംഗിൻ്റെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങിയത്.

മകൻ്റെ പേരിലുള്ള ഔദ്യോഗിക വിലാസം ലഖ്‌നൗവിൽ നിന്ന് ഗുരുദാസ്പൂരിലേക്ക് സ്മൃതി മാറ്റിയെന്നും പുരസ്കാരങ്ങളും ഫോട്ടോകളും മകൻ്റെ യൂനിഫോം അടക്കമുള്ള വസ്ത്രങ്ങളും സ്മൃതി ഗുരുദാസ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ആരോപിച്ച് അൻഷുമാൻ്റെ പിതാവ് രവി പ്രതാപ് സിങാണ് രംഗത്ത് വന്നത്. വിൽപ്പത്രം എഴുതാതെ മരിക്കുന്നയാളുടെ പേരിലുള്ള സ്വത്തുക്കളുടെയും ആനുകൂല്യങ്ങളുടെയും അവകാശം സംബന്ധിച്ച് നിയമത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കീർത്തി ചക്ര പോലെ അംഗീകാരങ്ങളുടെ പകർപ്പ് ഭാര്യക്കൊപ്പം മാതാപിതാക്കൾക്ക് കൂടി നൽകണമെന്നും അല്ലെങ്കിൽ മക്കളുടെ ഓർമ്മകൾ മാതാപിതാക്കൾക്ക് നിഷേധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എട്ട് വർഷത്തോളം നീണ്ട പ്രണയബന്ധത്തിന് ഒടുവിലാണ് അൻഷുമാൻ സിങും സ്മൃതിയും വിവാഹിതരായത്. 2023 ഫെബ്രുവരിയിലായിരുന്നു വിവാഹം. ജൂലൈയിൽ അൻഷുമാൻ വീരചരമം അടഞ്ഞതോടെ സ്മൃതി വിധവയായി. വിവാഹ ശേഷം ഭർതൃ സഹോദരിക്കൊപ്പം നോയിഡയിലായിരുന്നു അവർ താമസിച്ചിരുന്നത്. ജൂലൈ 19 ന് അൻഷുമാൻ്റെ മരണ ശേഷം ഗോരഖ്‌പൂറിലെത്തിയ അവർ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം തൻ്റെ നാടായ ഗുർദാസ്‌പൂറിലേക്ക് തിരികെ പോയി. തൊട്ടടുത്ത ദിവസം നോയിഡയിലെത്തി വിവാഹ സമയത്തെയടക്കം ആൽബവും മകൻ്റെ വസ്ത്രങ്ങളും എല്ലാം സ്മൃതി കൊണ്ടുപോയെന്ന് രവി പ്രതാപ് സിങ് പറയുന്നു.

ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് രാഷ്ട്രപതി നൽകിയ കീർത്തി ചക്ര ബഹുമതി ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ലെന്നാണ് രവി പ്രതാപ് സിങിൻ്റെ പരിഭവം. സൈനിക ഉദ്യോഗസ്ഥരുടെ നിർബന്ധപ്രകാരം പകർത്തിയ ഫോട്ടോയ്ക്ക് വേണ്ടി മാത്രമാണ് കീർത്തി ചക്ര പുരസ്കാരത്തിൽ താൻ തൊട്ടതെന്നും സ്മൃതി അത് കൊണ്ടുപോയെന്നും അൻഷുമാൻ്റെ അമ്മ മഞ്ജുവും പറയുന്നു. യുപി സർക്കാർ ഒരുക്കിയ ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി കീർത്തി ചക്ര പുരസ്കാരം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്മൃതി തയ്യാറായില്ലെന്നും മാതാപിതാക്കൾ പറയുന്നു.

ഇന്ത്യയിലെ സൈനിക ബഹുമതികളിൽ രണ്ടാമത്തേതാണ് കീർത്തി ചക്ര പുരസ്കാരം. രവിയുടെയും മഞ്ജുവിൻ്റെയും മക്കളിൽ മൂത്തയാളാണ് അൻഷുമാൻ. സിയാച്ചിനിൽ തീപൊള്ളലേറ്റായിരുന്നു അദ്ദേഹത്തിൻ്റെ മരണം. ഫൈബർ ഗ്ലാസ് കൊണ്ട് നിർമ്മിച്ച കൂടാരത്തിനുള്ളിൽ കുടുങ്ങിയ സൈനികരെ രക്ഷിച്ചത് ക്യാപ്റ്റൻ അൻഷുമാനായിരുന്നു. എന്നാൽ മെഡിക്കൽ ടീമിൻ്റെ ഷെൽട്ടറിലേക്ക് തീ പടർന്നപ്പോൾ സ്വന്തം ജീവൻ രക്ഷിക്കാൻ അൻഷുമാന് സാധിച്ചിരുന്നില്ല.

Story Highlights :  parents claim Captain Anshuman Singh wife took Kirti Chakra with her

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here