Advertisement

സ്വപ്നം തീരമണഞ്ഞു; വിഴിഞ്ഞത്ത് നിന്നും ‘സാന്‍ ഫെര്‍ണാണ്ടോ’ നാളെ തീരം വിടും

July 14, 2024
Google News 1 minute Read

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ് സാന്‍ ഫെര്‍ണാണ്ടോ നാളെയോടെ വിഴിഞ്ഞത്തു നിന്ന് പുറപ്പെടും. കണ്ടെയ്നറുകളുടെ പുനക്രമീകരണം നടക്കുന്നതിനാൽ നാളെ മാത്രമേ സാന്‍ ഫെര്‍ണാണ്ടോയുടെ മടക്കയാത്ര ഉണ്ടാകു.

മദർ ഷിപ്പ് തീരം വിട്ട ശേഷം കണ്ടെയ്നറുകൾ തുറമുഖത്തുനിന്ന് ചെറുകപ്പലുകളിലേക്ക് മാറ്റുന്ന ഫീഡർ വെസലുകൾ തീരത്തെത്തും. ചൈനയിൽ നിന്ന് വിഴിഞ്ഞത്തെത്തിയ സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞത്തുനിന്ന് കൊളംബോയിലേക്കും, തുടർന്ന് യൂറോപ്പിലേക്കും കപ്പലിലേക്കും സഞ്ചരിക്കും.

1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കിയത്. സംസ്ഥാനത്തിന്റെ ആകെ സ്വപ്നം യാഥാർത്ഥ്യമാക്കി കൊണ്ടാണ് ചരക്കു കപ്പൽ സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടത്. ഇന്നലെ രാത്രിയോടെ കണ്ടെയ്നറുകൾ കപ്പലിൽ നിന്നും ഇറക്കി. വിഴിഞ്ഞം തീരത്ത് നിന്ന് കപ്പൽ യാത്ര തിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും,

1930 കണ്ടെയ്‌നറുകളാണ് മദർ ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയിൽ നിന്ന് വിഴിഞ്ഞത് തുറമുഖത്ത് ഇറക്കിയത്. മദർഷിപ്പിലെ കണ്ടെയ്നറുകൾ തുറമുഖത്തുനിന്ന് ചെറുകപ്പലുകളിലേക്ക് മാറ്റുന്ന ഫീഡർ കപ്പൽ മറീൻ അസർ തുറമുഖ പരിധിയിൽ നങ്കൂരമിട്ടിട്ടുണ്ട്. എന്നാൽ മദർ ഷിപ്പ് തീരത്തുനിന്ന് മടങ്ങിയതിനുശേഷം മാത്രമായ ഇവ തീരത്ത് എത്തുകയുള്ളൂ.

Story Highlights : San Fernando From Vizhinjam will leave Tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here