Advertisement

എല്ലാം മോദിയുടെ കുതന്ത്രങ്ങളെന്ന് പരാതി; ആപ്പിൾ ഐഫോണിലെ വിവരങ്ങൾ ചോർത്തുന്നുവെന്ന് മധ്യപ്രദേശിലെ പിസിസി അധ്യക്ഷൻ

July 17, 2024
Google News 2 minutes Read
Patwari

കേന്ദ്രസർക്കാർ തൻ്റെ വ്യക്തിവിവരങ്ങൾ ചോർത്തുന്നുവെന്ന പരാതിയുമായി മധ്യപ്രദേശിലെ പിസിസി അധ്യക്ഷൻ ജിതു പട്വാരി രംഗത്ത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി തൻ്റെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സർക്കാർ സ്പോൺസർ ചെയ്ത സ്പൈവെയർ ആക്രമണം നടന്നുവെന്നാണ് ആരോപണം. സംഭവത്തിൽ ഭോപ്പാലിലെ അഡീഷണൽ ഡി.ജി.പിക്ക് ഇദ്ദേഹം പരാതി നൽകി.

ജൂലൈ ഒൻപതിനാണ് ഇദ്ദേഹത്തിൻ്റെ ഐ ഫോണിൽ ആപ്പിൾ കമ്പനിയിൽ നിന്നുള്ള സന്ദേശം എത്തിയത്. കേന്ദ്രസർക്കാർ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി അകെസി വേണുഗോപാൽ ഇതേ ആരോപണം ഉന്നയിച്ച് ദിവസങ്ങൾക്കകമാണ് ഇതേ ആരോപണവുമായി മധ്യപ്രദേശ് പിസിസി അധ്യക്ഷനും രംഗത്ത് വന്നത്.

അതേസമയം സ്പൈവെയർ ആക്രമണം സംബന്ധിച്ച് 150 ലധികം രാജ്യങ്ങളിലെ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് ആപ്പിൾ കമ്പനി അറിയിപ്പ് നൽകിയിരുന്നു. ഇതേ കാര്യമാണ് പട്‌വാരി തൻ്റെ പരാതിയിലും ആരോപിക്കുന്നത്. തൻ്റെ മൊബൈൽ ഫോൺ ലക്ഷ്യമിട്ട് സ്പൈവെയർ ആക്രമണം നടന്നുവെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് പരാതി. സംഭവത്തിൽ മധ്യപ്രദേശിലെ സൈബർ വിങ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights :  MP Congress chief files complaint over spyware attack on his iPhone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here