‘ആസിഫ് അലിക്ക് നന്ദി, വിഡിയോ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി’: രമേശ് നാരായണൻ

പുരസ്‌കാര വിവാദത്തിൽ ആസിഫ് അലിക്ക് നന്ദി പറഞ്ഞ് സംഗീത സംവിധായകൻ രമേശ് നാരായണൻ. സംഗീത സംവിധായകൻ രമേശ് നാരായണൻ തന്നെ മനഃപൂർവം അപമാനിച്ചതല്ലെന്ന് നടൻ ആസിഫ് അലി പ്രതികരിച്ചിരുന്നു. തന്നെ വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നുവെന്നും തനിക്ക് യാതൊരു വിഷമവുമില്ലെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.
വിഡിയോ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയെന്നും രമേശ് നാരായണൻ പറഞ്ഞു. ആസിഫ് അലിയോട് സംസാരിച്ചിരുന്നു. സൈബർ ആക്രമണം ഒഴിവാക്കി തന്നാൽ ഒരുപാട് സന്തോഷം.വിഷയം വർഗീയമായി മാറരുതെന്നും രമേശ് നാരായണൻ പ്രതികരിച്ചു.
എതിരെ നില്‍ക്കുന്നവന്‍റെ മനസ് ഒന്നറിയാന്‍ ശ്രമിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. എന്നെ വിളിച്ചു സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഞാന്‍ കാരണം അദ്ദേഹം വിഷമിക്കാന്‍ പാടില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.
ന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലി പ്രതികരിച്ചത്. രമേശ് നാരായൺ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും. സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്നേഹം അനുഭവിക്കാൻ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു.
Story Highlights : Ramesh Narayanan Thanking Asif Ali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here