ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി

ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. റിയാദ് മാലാസിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ ലൈഫ് കോച്ച് സുഷമ ഷാൻ നയിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി. , ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ , മക്കൾ വിദേശത്തു പഠിക്കാൻ പോകുമ്പോൾ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങൾ ആസ്പദമാക്കിയായിരുന്നു ക്ലാസ്. തുടർന്നു നടന്ന സാംസ്കാരിക സമ്മേളനത്തിൽ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നില് അധ്യക്ഷത വഹിച്ചു. ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു . പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിനോയ് മത്തായി ആമുഖ പ്രഭാഷണം നടത്തി. സജീർ പൂന്തുറ, ബാലുക്കുട്ടൻ , ഷംനാദ് കരുനാഗപ്പള്ളി, അബ്ദു സലിം അർത്തിയിൽ , റസാക്ക് പൂക്കോട്ടുംപാടം, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാര്ക്കാട്, ഷാനവാസ് മുനമ്പത്ത്, നാസർ ലൈസ്, ശരത് സ്വാമിനാഥൻ ഷാജി മടത്തിൽ , മൃതുല വിനീഷ്, എന്നിവർ സംസാരിച്ചു. കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും നിസാർ പള്ളിക്കശേരി നന്ദിയും പറഞ്ഞു. (OICC Riyad Kollam District Committee family meeting)
റിയാദിൽ ആദ്യമായി പ്രീമിയം ഇഖാമ ലഭിച്ച പ്രമുഖ വ്യവസായിയും ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി മെമ്പറുമായ നൗഷാദ് കറ്റാനം, ഒ ഐ സി സി നാഷണൽ കമ്മിറ്റി അംഗം അബ്ദു സലീം അർതിയിൽ , സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാനവാസ് മുനമ്പത്ത്, സാമൂഹ്യ പ്രവര്ത്തകൻ നസീർ ഖാന്, കഴിഞ്ഞ മുപ്പത്തി മൂന്ന് വഷമായി റിയാദിലെ കലാരംഗത്ത് പ്രവർവർത്തിക്കുന്ന ഗായകൻ ജലീൽ കൊച്ചിൻ , പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഒ ഐ സി സി വനിതാ വേദി ഭാരവാഹികൾ എന്നിവരെ യോഗം ആദരിച്ചു. നിയമക്കുരുക്കിൽ അകപ്പെട്ടു നാട്ടിൽ പോകാൻ കഴിയാതിരുന്ന പുനലൂർ സ്വദേശി നിസാർ ഷഹനാസിനുള്ള ജീവകാരുണ്യ ഫണ്ടും ചടങ്ങിൽ കൈമാറി.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
റിയാദിലെ പ്രമുഖ കലാകാരന്മാരുടെ നേത്യത്വത്തിൽ നടന്ന ഗാനമേളയും സിനിമാറ്റിക്ക് ഡാൻസും പരിപാടിയിൽ അരങ്ങേറി. സുബി സജിൻ അവതാരകയായിരുന്നു. ജില്ലാ ഭാരവാഹികളായ ബിജുലാൽ അലക്സാണ്ടർ , ഷാജി റാവുത്തർ, മജീദ് മൈത്രി, ജയൻ മാവിള, റഹീം കൊല്ലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Story Highlights : OICC Riyad Kollam District Committee family meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here