Advertisement

റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി; സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000ന് മുകളിലേക്ക്

July 18, 2024
Google News 2 minutes Read
Sensex breaches 81,000 mark, Nifty inches closer to 25,000 milestone

റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി. സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിന്റുകളിൽ എത്തി. 700 പോയിന്റുകൾ ഉയർന്നാണ് സെൻസെക്സ് പുതിയ ഉയരം കുറിച്ചിരിക്കുന്നത്. നിഫ്റ്റി 50 24,700 പോയിന്റുകളും ആ​​ദ്യമായി മറിടകന്നിരിക്കുകയാണ്. സെൻസെക്സ് 81203 പോയിന്റുകളിലും നിഫ്റ്റി 50 24,746 പോയിന്റുകളിലുമാണുള്ളത്. രണ്ട് സൂചികകളും 0.5 ശതമാനമാണ് ഉയർന്നിരിക്കുന്നത്. (Sensex breaches 81,000 mark, Nifty inches closer to 25,000 milestone)

ഐടി ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയിരിക്കുന്നത്. ജൂൺ ക്വാർട്ടറിലാകെ ടിസിഎസ് ഓഹരികളും എച്ച്സിഎൽ ടെക്ക് ഓഹരികളും മികച്ച വളർച്ച നേടുന്നുണ്ട്. ഈയിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ നിഫ്റ്റി 50 സൂചികയിലെ എട്ട് കമ്പനികളിൽ നാല് ഐടി ഓഹരികളും ഉൾപ്പെടുന്നുണ്ട്. ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്, എച്ച്‌യുഎൽ, ഒഎൻജിസി, വിപ്രോ, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

ടാറ്റ കൺസെൾട്ടൻസ് സർവീസസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിൻസെർവ്, ടെക്കി മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ സെൻസെക്സിൽ നേട്ടമുണ്ടാക്കി. അതേസമയം അദാനി പോർട്ട്സ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽസ്, എൻടിപിസി, പവർ ​ഗ്രിഡ്, അൾട്രാ ടെക്ക് സിമന്റ് ഓഹരികൾ തിരിച്ചടി നേരിട്ടു.

Story Highlights :  Sensex breaches 81,000 mark, Nifty inches closer to 25,000 milestone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here