‘പന്നിയെ വെടിവച്ച് പാകം ചെയ്ത് കഴിയ്ക്കും’; വനംവകുപ്പിനെതിരെ വെല്ലുവിളി തുടര്‍ന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

വനംവകുപ്പിനെതിരായ വെല്ലുവിളി തുടര്‍ന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പന്നിയെ വെടിവെച്ച് കൊന്ന് കഴിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ വന്നാല്‍ വനംവകുപ്പ് കൈകാര്യം ചെയ്യാനാണ് തീരുമാനമെന്ന് ഉദയഭാനു പറഞ്ഞു. കലഞ്ഞൂര്‍ പാടം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഐഎം നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയാണ് ഉദയഭാനുവിന്റെ പരാമര്‍ശം. (CPIM leader udayabhanu against forest department)
പന്നിയെ വെടിവെച്ചുകൊന്നു പാചകം ചെയ്ത് കഴിച്ച രണ്ടുപേരെ കഴിഞ്ഞദിവസം വനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തിരുന്നു. ഇതാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെ ഏറ്റവും ഒടുവില്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. പന്നിയെ വെടിവയ്ക്കുമെന്നും പാചകം ചെയ്തു കഴിക്കുമെന്നും വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറി ആവര്‍ത്തിച്ചു.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
വന്യജീവി ആക്രമണങ്ങളില്‍ വനംവകുപ്പ് നിസ്സംഗ നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച സിപിഐഎം നേതൃത്വത്തില്‍ കലഞ്ഞൂര്‍ പാടം ഫോറസ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ പി ഉദയഭാനുവിന്റെ പരാമര്‍ശം.പട്ടയഭൂമിയില്‍ നിന്ന് വനംവകുപ്പിന്റെ അനുമതിയില്ലാതെ തന്നെ മരം മുറിക്കുന്ന നടപടി സി പി ഐ എം നേതൃത്വത്തില്‍ ഇപ്പോഴും തുടരുകയാണ്.
Story Highlights : CPIM leader udayabhanu against forest department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here