വിജയ് മസാല മാറ്റൊരു മസാല ആയി മാറുന്നില്ല; പ്രചാരണം തള്ളി മൂലൻസ് ഗ്രൂപ്പ്

വിജയ് ബ്രാൻഡിന്റെ പേര് മാറുന്നുവെന്ന പ്രചാരണം തള്ളി മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ്. വിജയ് ഇനി മുതൽ മറ്റൊരു പേരായി മാറുന്നു എന്ന രീതിയിൽ ഒരു സിനിമ താരത്തിന്റെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ തികച്ചും അടിസ്ഥാനരഹിതവുമാണെന്ന് കമ്പനി അറിയിച്ചു. വിജയ് ബ്രാൻഡിന്റെ പേരും ലോഗോയും സൗദി അറേബ്യയിൽ SAIPയിൽ ട്രേഡ് മാർക്ക് നിയമമനുസരിച്ചു മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.
ഗുണമേന്മ കൊണ്ടും വിലക്കുറവ് കൊണ്ടും ശ്രദ്ധേയമായ വിജയ് കഴിഞ്ഞ 40 വർഷമായി സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ വിശ്വസ്തമായ ബ്രാൻഡാണ്. വിജയ് ബ്രാൻഡ് വിപണിയിൽ മാറ്റമില്ലാതെ തുടരുമെന്ന് മൂലൻസ് ഗ്രൂപ്പ് അറിയിച്ചു. വിപണിയിൽ വിജയ് ബ്രാൻഡിന്റെ സ്വീകാര്യതയും പ്രശസ്തിയും മുതലെടുക്കാനും ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കാനും ചെയ്ത ഈ പ്രവർത്തികൾ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടു ഉണ്ടാക്കിയിട്ടുണ്ടെന്ന് മൂലൻസ് ഗ്രൂപ്പ് പറഞ്ഞു.
അതിന്റെ മറവിൽ ഒരു പുതിയ ബ്രാൻഡ് ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ് ഒരു സിനിമ താരത്തെ തെറ്റിധരിപ്പിച്ചു കൂട്ടുപിടിച്ചു ഇവർ ശ്രമിക്കുന്നത്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിച്ചുകഴിഞ്ഞുവെന്ന് മൂലൻസ് ഗ്രൂപ്പ് അറിയിച്ചു. വിജയ് ബ്രാൻഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഇറക്കിയതിനു സൗദി ഗവൺമെന്റിന്റെ നിയമനടപടികൾ നേരിടുന്നവർ തന്നെയാണ് ഇതിന്റെ പിന്നിലെന്ന് കരുതുന്നുവെന്ന് മൂലൻസ് ഗ്രൂപ്പ് പറഞ്ഞു.
1985ൽ ദേവസ്സി മൂലൻ സ്ഥാപിച്ച മൂലൻസ് ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമാണ് മൂലൻസ് ഇന്റർനാഷണൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ്. സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, അച്ചാറുകൾ, അരിപ്പൊടികൾ മറ്റു കേരള-ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങൾ വിജയ് ബ്രാൻഡിന്റെ കീഴിൽ വിപണിയിലെത്തിക്കുന്നുണ്ട്.
Story Highlights : fake news against vijay brand is baseless says company
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here