ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവിന് ശുപാര്‍ശ നല്‍കിയ കത്ത് ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസ് പ്രതികളുടെ ശിക്ഷാ ഇളവ് ശുപാര്‍ശ നല്‍കിയ കത്ത് ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് കത്ത് ചോര്‍ന്നത് എങ്ങനെയെന്ന് ജയില്‍ വകുപ്പും പൊലീസും അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ( inquiry into the leak of the letter recommendation in favour of accused in the TP Chandrasekaran murder case)
ഹൈക്കോടതി വിധി മറികടന്ന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സജിത്ത് തുടങ്ങിയവര്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള ശുപാര്‍ശ ചോര്‍ന്നതിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരില്‍ നല്‍കിയ ശുപാര്‍ശ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് എങ്ങയെന്നാണ് പരിശോധിക്കുക.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
അതീവ രഹസ്യമായി തയ്യാറാക്കി ജയില്‍ വകുപ്പ് സര്‍ക്കാരില്‍ നല്‍കിയ പട്ടിക ചോര്‍ന്നതില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ജയില്‍ വകുപ്പിനെയും പൊലീസും അന്വേഷിക്കും. ജയില്‍ വകുപ്പുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ജയില്‍ വകുപ്പ് ഡി ഐ ജിയും പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വീഴ്ചകള്‍ കണ്ണൂര്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസും അന്വേഷിക്കും . ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Story Highlights : inquiry into the leak of the letter recommendation in favour of accused in the TP Chandrasekaran murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here