വിവാദങ്ങൾക്കിടെ യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവെച്ചു; രാജി വ്യക്തിപരമായ കാരണങ്ങൾ മൂലമെന്ന് വിശദീകരണം

വിവാദങ്ങൾക്കിടെ യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവെച്ചു. ഒരു മാസം മുൻപ് രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണ് വിശദീകരണം. കാലാവധി കഴിയാൻ 5 വർഷം അവശേഷിക്കെയാണ് അപ്രതീക്ഷിത രാജി. 9UPSC Chairperson Manoj Soni resigns five years before term ends)
2017ലാണ് മനോജ് സോണി യു.പി.എസ്.സി അംഗമാകുന്നത്. 2023 മേയ് 16ന് യു.പി.എസ്.സി ചെയര്‍മാനായി മനോജ് ചുമതലയേറ്റു.വ്യാജ രേഖകള്‍ നല്‍കി സിവില്‍ സര്‍വീസില്‍ പ്രവേശിപ്പിച്ച പ്രൊബേഷണറി ഐഎഎസ് പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കേയാണ് മനോജ് സോണിയുടെ രാജിയും. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം. നിലനിൽക്കുന്ന വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും യുപിഎസ് സി വൃത്തങ്ങൾ അറിയിച്ചു.
Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി
ഒരുമാസം മുൻപ് രാഷ്ട്രപതിക്ക് കൈമാറിയ രാജിക്കത്ത് ഇതുവരെയും സ്വീകരിച്ചിട്ടില്ല എന്നാണ് വിവരം. 2029 വരെയായിരുന്നു മനോജ് സോണിയുടെ കാലാവധി.സ്വാമിനാരായണൻ വിഭാഗത്തിൻ്റെ ശാഖയായ അനൂപം മിഷനിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് സോണി രാജി വയ്ക്കുന്നതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുപിഎസ്‍സി ചെയര്‍മാകുന്നതിനു മുന്‍പ് 2020ല്‍ ദീക്ഷ സ്വീകരിച്ചതിനു ശേഷം സോണി മിഷനില്‍ സന്യാസിയായി ചേര്‍ന്നിരുന്നു.യുപിഎസ്സിയിലേക്ക് എത്തുന്നതിന് മുൻപ് ഗുജറാത്തിലെ രണ്ട് സർവകലാശാലകളിൽ സോണി മൂന്ന് തവണ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Story Highlights : UPSC Chairperson Manoj Soni resigns five years before term ends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here