എട്ട് വർഷം: 22 കോടി അപേക്ഷകർ, രാജ്യത്ത് സർക്കാർ ജോലി കിട്ടിയത് വെറും ഏഴ് ലക്ഷം പേർക്ക്; പരിശ്രമം തുടർന്ന് യുവാക്കൾ

രാജ്യത്ത് യുവാക്കൾ സർക്കാർ ജോലിക്കായി പരിശ്രമം തുടരുകയാണെന്ന് കേന്ദ്രസർക്കാരിൻ്റെ കണക്ക്. 2014-22 കാലത്ത് 22 കോടി യുവാക്കൾ സർക്കാർ ജോലിക്കായി അപേക്ഷിച്ചു. ഇവരിൽ 7.22 ലക്ഷം പേർക്ക് മാത്രമാണ് ഈ കാലയളവിൽ നിയമനം ലഭിച്ചത്. തൊഴിൽ സുരക്ഷ, മെച്ചപ്പെട്ട കുടുംബ ബന്ധങ്ങൾ, സമൂഹത്തിലെ സ്വാധീനം, സമാധാനപരമായ തൊഴിൽ അന്തരീക്ഷം തുടങ്ങിയവയാണ് സർക്കാർ ജോലികളിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്.
2014 ന് ശേഷം 2024 മാർച്ചിലേക്ക് എത്തിയപ്പോഴേക്കും രാജ്യത്തെ മൊത്ത ആഭ്യന്തര ഉദ്പ്പാദനം 2 ലക്ഷം കോടി ഡോളറിൽ നിന്ന് മൂന്നര ലക്ഷം കോടി ഡോളറായി ഉയർന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപിയിൽ 7.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ മേഖലയിൽ ഉണ്ടായ വമ്പൻ നിക്ഷേപങ്ങളാണ് ഇന്ത്യയിൽ ഈ നിലയിൽ മാറ്റമുണ്ടാകാൻ കാരണം.
രാജ്യത്ത് ബി.ജെ.പിക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നത്. 2017-18 ന് ശേഷം രാജ്യത്ത് 2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നാണ് കേന്ദ്രസർക്കാരിൻ്റെ വാദം. എന്നാൽ ഇതിൽ അധികവും സ്വയംതൊഴിലും താത്കാലിക ജോലികളുമായിരുന്നു. സ്ഥിരവരുമാനം ലഭിക്കുന്ന ഔദ്യോഗിക ജോലികളൊന്നും അധികം സൃഷ്ടിക്കപ്പെട്ടില്ല. അതിനാൽ തന്നെ രാജ്യത്ത് തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതികൾക്ക് വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കേന്ദ്രസർക്കാർ മുൻതൂക്കം നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അപ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികളിൽ നിയമനം കുറയുന്നത് യുവാക്കളെ ആശങ്കപ്പെടുത്തുന്നതാണ്.
ഉത്തർപ്രദേശ് പൊലീസിൽ 60000 ഒഴിവുകളിലേക്ക് നടന്ന പരീക്ഷയിൽ 50 ലക്ഷം പേരായിരുന്നു അപേക്ഷകർ. 47 ലക്ഷം പേർ പരീക്ഷയെഴുതി. ഇവിടെ തന്നെ ഓഫീസ് ബോയ് – ഡ്രൈവർ തസ്തികകളിലേക്ക് 2023 ൽ നടന്ന പരീക്ഷയിൽ 26 ലക്ഷം പേരായിരുന്നു അപേക്ഷകർ. 7500 ഒഴിവുകളായിരുന്നു ഉണ്ടായിരുന്നത്. സർക്കാർ ജോലിക്കായി പരിശ്രമിക്കുന്ന വിദ്യർത്ഥികൾക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങളും വ്യാപകമായിട്ടുണ്ട്. സാമ്പത്തിക രംഗത്തെ ചലനം സ്വകാര്യമേഖലയിലെ തൊഴിലിനെ ബാധിക്കുമെന്നും സർക്കാർ ജോലിയാണ് മെച്ചപ്പെട്ടതെന്നും തോന്നലുളവാക്കാൻ ഇതെല്ലാം കാരണമാണ്.
Story Highlights : In Eight year just 7 lakh out of 227 million applicants got govt job in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here