Advertisement

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഇടുക്കിയില്‍ യാത്രക്കാരന് ദാരുണാന്ത്യം

July 22, 2024
2 minutes Read

ഇടുക്കി കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറാണ് മരിച്ചത്. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അറുപ്പത്തിയാറാം മൈലിന് സമീപം ഇന്ന് രാത്രിയോടെയാണ് സംഭവം.

അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. കാറിനകത്ത് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റിയതായി പൊലീസ് അറിയിച്ചു.

Story Highlights :  Man dies as running car catches fire in Kumily

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top