Advertisement

മലപ്പുറത്തേത് 2023 ൽ കണ്ടെത്തിയ വൈറസ് വകഭേദം തന്നെ, പരിശോധിച്ച 9 പേരുടെ സാമ്പിളുകൾ നെഗറ്റീവ്

July 22, 2024
1 minute Read

മലപ്പുറത്ത് നിപ പരിശോധനയിൽ ആശ്വാസം . മരിച്ച 14 കാരൻ്റെ രക്ഷിതാക്കളുടെത് ഉൾപ്പടെ ഇന്ന് പരിശോധിച്ച 9 സാമ്പിളുകൾ നെഗറ്റീവ്.രോഗ ലക്ഷണം ഉള്ള 15 പേർ നിരീക്ഷണത്തിൽ.
406 പേർ സമ്പർക്ക പട്ടികയിൽ.ഹൈറിസ്ക് ക്യാറ്റഗറിൽ 194 പേർ .ഇതിൽ 139 ആരോഗ്യ പ്രവർത്തകരാണ്. രോഗ ലക്ഷണമുള്ള തിരുവനന്തപുരം , പാലക്കാട് സ്വദേശികളുടെ പരിശോധന ഫലം നാളെ പുറത്ത് വരും.

ഇന്നത്തെ നിപ പരിശോധന ഫലം ജില്ലയിലെ സംബന്ധിച്ച് ഏറെ ആശ്വാസം നിറഞ്ഞതാണ് . നിപ ബാധിച്ച് മരിച്ച 14 കാരൻ്റെ രക്ഷിതാക്കളുടെത് ഉൾപ്പടെ 9 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ്.
നിലവിൽ രോഗലക്ഷണങ്ങളോടെ 15 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്.14 കാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം , പാലക്കാട് സ്വദേശികളുടെ ഫലം നാളെ പുറത്ത് വരും. അതിനിടെ 2023 ൽ നിപ സ്ഥിരീകരിച്ചപ്പോൾ വവ്വാലുകളിൽ കണ്ടെത്തിയ അതെ വൈറസ് ഇത്തവണത്തെ പരിശോധനയിൽ കണ്ടെത്തിയായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

ആനക്കയം , പാണ്ടിക്കാട് പഞ്ചായത്തുകളിലെ 7239 വീടുകളിൽ സർവേ പൂർത്തിയായപ്പോൾ 439 പേർക്ക് പനി സ്ഥിരികരിച്ചു.ഇതിൽ 4 പേർ കുട്ടിയുടെ സമ്പർക്കത്തിൽ ഉൾപ്പെടുന്നവരാണ്. അതെ സമയം കേരളത്തിൽ നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരള തമിഴ്നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട് സർക്കാർ.പാലക്കാട് വാളയാർ അതിർത്തിയിലാണ് പരിശോധന.ശരീര താപനില ഉൾപ്പെടെ പരിശോധിച്ചശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

Story Highlights : Nipah 9 samples test negative, 406 contacts under surveillance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top