Advertisement

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; വനിതകൾക്കായുള്ള പ്രഖ്യാപനങ്ങൾ എന്തൊക്കെയാകും?

July 22, 2024
Google News 1 minute Read

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. തുടർച്ചയായി ഏഴു ബജറ്റ് അവതരിപ്പിച്ച് മോറാർജി ദേശയായിയെ കടത്തി വെട്ടി റെക്കോർഡ് ഇടാൻ നിർമല സീതാരാമൻ. പ്രത്യേകതകൾ ഏറെയുള്ള ഈ ബജറ്റിൽ സുപ്രധാനമായ ചില രാഷ്ട്രീയ ചോദ്യങ്ങളും ഉയരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം വനിത സംവരണ ബിൽ പാസാക്കിയതിനു ശേഷമുള്ള സർക്കാരിന്റെ പൂർണ ബജറ്റിൽ വനിതകൾക്ക് എന്ത് ലഭിക്കും എന്നാണ്.

1959 മുതൽ 64വരെ അഞ്ചു പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കാഡാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ
നിർമ്മല സീതാരാമൻ തിരുത്തുന്നത്. ഇതോടെ തുടർച്ചയായി ഏഴ് കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറും. ചരിത്രം തിരുത്തിക്കൊണ്ട് നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ വനിതകൾക്കായുള്ള പ്രഖ്യാപനങ്ങൾ എന്തെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. അതേസമയം ബജറ്റിൽ വലിയ പ്രതീക്ഷകൾക്ക് സ്ഥാനമില്ലെന്നാണ് പ്രതിപക്ഷ അഭിപ്രായം.

വനിതകളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ആരോഗ്യത്തിനുമാണ് പരിഗണന നൽകേണ്ടത്. പക്ഷേ മുൻകാല അനുഭവങ്ങൾ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചുവെന്നും അനി രാജ വിമർശിച്ചു.
വനിതാ വോട്ടർമാർ കൂട്ടത്തോടെ പാർട്ടിയിൽ നിന്നകന്നത് ഉത്തരേന്ത്യിൽ തിരച്ചടിയായി എന്ന വിലയിരുത്തൽ ബിജെപിക്ക്. മങ്ങലേറ്റ ഈ പ്രതിച്ഛായ ബജറ്റിലൂടെ വീണ്ടെടുക്കാനും ശ്രമമുണ്ടാകും.സ്ത്രീകൾക്കു സ്വയം തൊഴിൽ കണ്ടെത്തുന്നതിനു കൂടുതൽ പദ്ധതികൾ, പെൺകുട്ടികൾക്ക് പഠന പാകേജുകൾ, വ്യവസായങ്ങൾ കൂടുതൽ വനിതാ സൗഹൃദം ആക്കുന്നതിനുള്ള പദ്ധതികൾ, സ്ത്രീ സുരക്ഷ മുൻ നിർത്തിയുള്ള പ്രഖ്യാപനങ്ങൾ എന്നിവ ഈ ബജറ്റിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Story Highlights : What Are Women Looking Forward to in Budget 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here