ദേ പിന്നേം താഴേക്ക്…; സ്വർണവില വീണ്ടും കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53960 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6745 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5605 രൂപയാണ്.
അതേസമയം, വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 95 രൂപയാണ്
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍വില 53000 രൂപയായിരുന്നു. കൂടിയത് 55000 രൂപയും. രണ്ടായിരം രൂപയുടെ വര്‍ധനവ് രണ്ടാഴ്ചയ്ക്കിടെയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വില കുറഞ്ഞുവരികയാണ്. ആറ് ദിവസത്തിനിടെ 1040 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്.
Story Highlights : Today Gold Rate Kerala – 23 July 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here