Advertisement

പുതിയതായി ജോലിക്ക് കയറുന്നവർക്ക് സർക്കാർ ശമ്പളം നൽകും; മുദ്രാലോൺ പരിധി 20 ലക്ഷമായി ഉയർത്തി

July 23, 2024
Google News 1 minute Read

ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സർക്കാർ ശമ്പളം നൽകുമെന്ന് ബജറ്റ് അവതരണത്തിൽ കേന്ദ്രമന്ത്രി നർമലാ സീതാരാമൻ. നാല് കോടി യുവാക്കൾക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കുമെന്നും ഇതിനായി അഞ്ചുവർഷത്തേക്ക് 2 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും മന്ത്രി.

500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇൻറേൺഷിപ്പിന് അവസരം ഒരുക്കും. ഇൻറേൺഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും. രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി.

പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മുദ്ര ലോൺ പരിധി 20 ലക്ഷമായി ഉയർത്തി. നിലവിലെ 10 ലക്ഷം പരിധിയാണ് 20 ലക്ഷമാക്കി ഉയർത്തിയിരിക്കുന്നത്. സമ്മർദ്ദ സമയത്ത് എംഎസ്എംഇകൾക്ക് പ്രത്യേക സഹായം നൽകുമെന്നും വായ്പകൾ ലഭ്യമാക്കുമെന്നും ധമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന.

Story Highlights : Union Budget 2024 Mudralon limit raised to 20 lakhs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here