Advertisement

മുംബൈയില്‍ യുദ്ധക്കപ്പലിന് തീപിടിച്ചതിന് പിന്നാലെ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി

July 24, 2024
Google News 3 minutes Read
Body of missing Naval sailor of INS Brahmaputra recovered

മുംബൈയില്‍ യുദ്ധക്കപ്പലിന് തീപിടിച്ചതിന് പിന്നാലെ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. സിതേന്ദ്ര സിംഗ് എന്നാല്‍ സീമാനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. തീപിടുത്തതില്‍ കേടുപാടുണ്ടായ ഐഎന്‍എസ് ബ്രഹ്‌മപുത്രയുടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം ഉടന്‍ ആരംഭിക്കും. അതേസമയം ചൈനീസ് ചരക്ക് കപ്പലിലെ ജീവനക്കാരനെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് നേവി എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചു. (Body of missing Naval sailor of INS Brahmaputra recovered)

ഞായറാഴ്ചയാണ് മുംബൈ ഡോക്യാര്‍ഡില്‍ നാവികസേന കപ്പലായ ഐഎന്‍എസ് ബ്രഹ്‌മപുത്രയ്ക്ക് തീപിടിക്കുന്നത്. തീപിടുത്തതിനിടെ വെള്ളത്തിലേക്ക് എടുത്ത് ചാടിയ നാവികനാണ് ജീവന്‍ നഷ്ടമായത്. നീന്തി കരയിലേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടുദിനം നീണ്ട തിരച്ചിനൊടുവിലാണ് സിതേന്ദ്ര സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. തീപിടിത്തെ തുടര്‍ന്ന് കപ്പല്‍ ഒരുവശത്തേക്ക് ചരിഞ്ഞ നിലയിലാണ്. ഇത് നേരെയാക്കാനുള്ള ശ്രമമൊന്നും ഇതുവരെ ഫലംകണ്ടില്ല. കപ്പലിന് ഗുരുതര തകരാര്‍ സംഭവിച്ചെന്നാണ് വിലയിരുത്തല്‍.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

തകരാര്‍ പരിഹരിക്കാനുള്ള നടപടി തുടങ്ങാന്‍ നാവികസേന മേധാവി നിര്‍ദ്ദേശിച്ചു. ഇന്നലെ അഡ്മിറല്‍ ദിനേശ് ത്രിപാഠി മുംബൈയില്‍ എത്തി നേരിട്ട് വിവരശേഖരണം നടത്തിയിരുന്നു. അതേസമയം അറബിക്കടലിലൂടെ പോവുകയായിരുന്ന ഒരു ചൈനീസ് ചരക്ക് കപ്പലിലെ ജീവനക്കാരനെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് നാവികസേന ഹെലികോപ്റ്റര്‍ എത്തിച്ച് എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന 51കാരന്‍ അപകടനില തരണം ചെയ്തു.

Story Highlights :  Body of missing Naval sailor of INS Brahmaputra recovered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here