Advertisement

തൃശൂർ തിരുവില്വാമലയിൽ ക്ഷേത്രത്തിൽ മോഷണം; ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു

July 24, 2024
1 minute Read

തൃശൂർ തിരുവില്വാമലയിൽ ക്ഷേത്രത്തിൽ മോഷണം. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കൗണ്ടറിൽ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു.ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ ഓട് മാറ്റി അകത്ത് കടന്ന മോഷ്ടാവ് കൗണ്ടർ പൊളിച്ചാണ് പണം കവർന്നത്.

കർക്കിടക മാസമായതിനാൽ തന്നെ ക്ഷേത്രത്തിൽ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധനം ഉണ്ടായിരുന്നു. കൗണ്ടറിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന അറിവുള്ള ആളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. സെക്യൂരിറ്റി ജീവനക്കാരടക്കം ക്ഷേത്രത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചായിരുന്നു മോഷണം.

രാവിലെ ആറുമണിയോടെ കൂടുതൽ ജീവനക്കാരെത്തിയപ്പോഴാണ് മോഷണം നടന്ന സംഭവം അറിഞ്ഞത്. കൗണ്ടറിൽ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി ദേവസ്വം മാനേജർ പറഞ്ഞു. പഴയന്നൂർ പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പ്രതിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.

Story Highlights : Theft at Thiruvilwamala Sree Vilwadrinatha Temple Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top