Advertisement

‘അധികാരത്തില്‍ കൈ കടത്തിയാല്‍ നിയന്ത്രിക്കാന്‍ എനിക്കറിയാം, ജനാധിപത്യ പാർട്ടിയിൽ വിമർശനങ്ങൾ ഉണ്ടാകും’: കെ സുധാകരൻ

July 26, 2024
2 minutes Read

ജനാധിപത്യ പാർട്ടിയിൽ വിമർശനങ്ങൾ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അധികാരത്തില്‍ കൈ കടത്തിയാല്‍ നിയന്ത്രിക്കാന്‍ തനിക്കറിയാമെന്നും കെ സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായി കെപിസിസിയിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയുകയായിരുന്നു സുധാകരൻ.

താനും വി ഡി സതീശനുമായി നിലവിൽ ഒരു പ്രശ്നങ്ങളും ഇല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. കെപിസിസി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. അപക്വമായ പ്രവർത്തനമാണ് വി ഡി സതീശന്റേതെന്നും ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നുവെന്നും നേതാക്കൾ വിമർശിച്ചിരുന്നു.

അതേസമയം വയനാട്ടിലെ ചിന്തൻ ശിബിറിൻ്റെ ശോഭ കെടുത്തിയത് വിഡി സതീശനാണെന്ന് നേതാക്കൾ പറഞ്ഞു. ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവാണ് കാരണമെന്നും യോഗത്തിൽ വിമർശനം ഉണ്ടായി. ഈ വിമർശനങ്ങൾക്കെതിരെയായിരുന്നു കെ സുധാകരന്റെ പ്രതികരണത്തെ. വി ഡി സതീശനെതിരെ ഉയർന്ന വിമർശനങ്ങൾ പരിശോധിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.

Story Highlights : K Sudhakaran on KPCC Online Meeting V D Satheeshan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top