ഏക മകൻ ലഹരിയ്ക്ക് അടിമയായതിലെ മനോവിഷമം; കാറിനുള്ളിൽ ദമ്പതികളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ

പത്തനംതിട്ട തിരുവല്ല വേങ്ങലിൽ നിർത്തിയിട്ട കാറിനുള്ളിൽ ദമ്പതികള് വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന് നിഗമനം. തുകലശ്ശേരി വേങ്ങശ്ശേരിയിൽ വീട്ടിൽ രാജു തോമസ് ,ഭാര്യ ലൈജു തോമസ് എന്നിവരുടെ മൃതദേഹം ആണ് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു .ഏക മകൻ ലഹരിക്ക് അടിമയായതിനാൽ ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് പിന്നീട് പോലീസ് ഇവരുടെ വീട്ടിൽ നിന്ന് കണ്ടെത്തി. (old couple killed themselves in a car fire accident)
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ വേങ്ങൽ മുണ്ടകൻ പാടം വഴി പെട്രോളിങ്ങിന് പോയ പോലീസ് സംഘമാണ് മീറ്ററുകൾക്കപ്പുറത്ത് പുക ഉയരുന്നത് കണ്ടത്. പൊലീസ് സംഘം അടുത്തെത്തുമ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു .മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ,ഭാര്യലൈജു തോമസ് എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത് എന്ന് പിന്നീട് ബന്ധുക്കളെത്തി സ്ഥിരീകരിച്ചു.
Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു
വിദേശത്ത് ജോലി ചെയ്തിരുന്ന രാജു തോമസ് ഏറെക്കാലമായി ഇപ്പോൾ നാട്ടിലാണ് സ്ഥിരതാമസം .ഏക മകൻ ലഹരിക്ക് അടിമയായതിനാൽ ജീവനൊടുക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പ് പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ തുകലശ്ശേരിയിലെ ഇവരുടെ വീട്ടിൽനിന്ന് കണ്ടെത്തി. പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് കാർഡിൽ വച്ച് തീ കൊളുത്തിയിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം.
Story Highlights : old couple killed themselves in a car fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here