ഹിജാബ് നിരോധനം: ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് താരത്തിന് വിലക്ക്

ഹിജാബ് ധരിക്കുന്നതിനാല്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിലക്ക് ലഭിച്ചതായി ഫ്രാൻസിന്റെ അത്‌ലറ്റ് സൗങ്കമ്പ സില്ല. 400 മീറ്റർ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല. 400 മീറ്റർ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല.
“നിങ്ങളുടെ രാജ്യത്ത് നടക്കുന്ന ഒളിമ്പിക്സിലേക്ക് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിജാബ് ധരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ കഴിയില്ല,” സില്ലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
ഫ്രാൻസിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ക്ക് മതചിഹ്നങ്ങള്‍ പ്രദർശിപ്പിക്കാൻ അനുമതിയില്ലെന്നായിരുന്നു ഫ്രാൻസ് കായിക മന്ത്രിയുടെ നിർദേശം. രാജ്യത്തെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ ഫ്രഞ്ച് ഒളിമ്പ്യന്മാർക്കും ബാധകമാണെന്ന് ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാർഷ്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിദേശ അത്‌ലറ്റുകള്‍ക്ക് ഇത്തരം നിയമങ്ങള്‍ ബാധകമല്ല. മതപരമായ ചിഹ്നങ്ങള്‍ പ്രദർശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടില്ല. യുഎൻ മനുഷ്യാവകാശ കമ്മീഷൻ വക്താവായ മരിയ ഹുർട്ടാഡൊ ഫ്രഞ്ച് സർക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഒരു സ്ത്രീ എന്ത് ധരിക്കണം, ധരിക്കണ്ട എന്നത് ആരും അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്നായിരുന്നു മരിയയുടെ വാക്കുകള്‍.
Story Highlights : Paris Olympics 2024 French Athlete banned from opening ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here