ബെന്നീസ് ടൂർസ് & ട്രാവെൽസ് വേൾഡ് ട്രാവൽ എക്സ്പോ: എത്യോപ്യ, മഡഗാസ്കർ അംബാസഡർമാർ അധ്യക്ഷത വഹിച്ചു

ബെന്നീസ് ടൂർസ് & ട്രാവെൽസ് സംഘടിപ്പിച്ച വേൾഡ് ട്രാവൽ എക്സ്പോ ജൂലൈ 27,28 ദിവസങ്ങളിൽ തിരുവനന്തപുരം ഡിമോറ ഹോട്ടലിൽ വെച്ച് കേരള ടൂറിസം അഡിഷണൽ ഡയറക്ടർ ശ്രീ. വിഷ്ണുരാജ് ഐഎഎസ് ഉദ്ഘാടനം ചെയ്‌തു. എത്യോപ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിലെ അംബാസ്സിഡർമാർ അധ്യക്ഷത വഹിച്ച ഈ എക്സ്പോയിലൂടെ ബെന്നീസ് ടൂർസ് & ട്രാവൽസ് ഒരുക്കുന്ന ഇരുന്നൂറോളം രാജ്യങ്ങളിലേക്ക് ഉള്ള പാക്കേജുകളുടെ തിരുവനന്തപുരത്തുള്ള ഔദ്യോഗിക ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. അതോടൊപ്പം അന്റാർട്ടിക്ക ലാൻഡ് പര്യടനം, ഗ്രേറ്റ് ഇന്ത്യൻ റോഡ് ട്രിപ്പ്, സൗത്ത് അമേരിക്കൻ ആമസോൺ പര്യടനം തുടങ്ങിയ ആകർഷകമായ നിരവധി പാക്കേജുകൾ ആണ് ഏറ്റവും മിതമായ നിരക്കിൽ ബെന്നിസ് ടൂർസ് & ട്രാവെൽസ് ഒരുക്കിയിരിക്കുന്നത്. (benny’s tours and travels world travel expo)
ഇതിന്റെ ഭാഗമായി നടത്തുന്ന ലക്കി ഡ്രോ കൂപ്പണിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്ക് ബെന്നീസ് ടൂർസ് & ട്രാവെൽസ് സിങ്കപ്പൂർ ക്രൂയ്‌സ്, ദുബായ്, ഫിലിപ്പയിൻസ് തുടങ്ങിയ രാജ്യങ്ങളിലേകുള്ള എയർ ടിക്കറ്റുകൾ അങ്ങനെ ആകർഷകമായ അനേകം യാത്ര പാക്കേജുകൾ സമ്മാനമായി നൽകും. തികച്ചും സൗജന്യമായ വേൾഡ് ട്രാവൽ എക്സ്പോ ഓഗസ്റ്റ് 03,04 തീയതികളിൽ കാലിക്കറ്റ് ഉള്ള താജ് ഗേറ്റ് വേ ഹോട്ടലിൽ നടത്തപെടും. പ്രവേശനം സൗജന്യമാണ്.
Story Highlights : benny’s tours and travels world travel expo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here