Advertisement

കന്‍വാര്‍ യാത്ര കടന്നുപോകുന്ന ഹരിദ്വാർ മസ്ജിദ് ഷീറ്റിട്ട് മൂടി ജില്ലാ ഭരണകൂടം

July 27, 2024
2 minutes Read

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ പള്ളികളുടെയും മസാറുകളുടെയും മുന്‍വശം വെള്ളതുണികൊണ്ട് മൂടി ജില്ലാ ഭരണകൂടം. നാട്ടുകാരും രാഷ്ട്രീയപ്രവര്‍ത്തകരും വലിയ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചതോടെയാണ് ഇവ അഴിച്ചുമാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹരിദ്വാറിലെ ജവാര്‍പൂര്‍ പ്രദേശത്തെ പള്ളികളുടെയും മറ്റും മുന്‍ഭാഗം മുളവടികളില്‍ കെട്ടിയ തുണികള്‍ കൊണ്ടാണ് മറച്ചത്. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നിര്‍ദേശം ഉണ്ടായെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് വ്യക്തതയില്ലെന്നാണ് പള്ളികളിലെ മൗലാനാമാരും മസാര്‍ പരിചാരകരും പറയുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവര്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ വിവിധയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ വെള്ളിയാഴ്ച വൈകിട്ടോടെ ഈ തുണികള്‍ നീക്കം ചെയ്തു.

അതേസമയം മന്ത്രി സത്യപാല്‍ മഹാരാജ് പറഞ്ഞത് പ്രദേശത്ത് സമാധാനം നിലനിര്‍ത്താനാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്നാണ്. ഇതൊരു വലിയ കാര്യമല്ലെന്നും കെട്ടിടനിര്‍മാണത്തിന് ഇടയില്‍ ഇത്തരത്തില്‍ തുണികെട്ടി മറയ്ക്കാറില്ലേയെന്നുമാണ് മന്ത്രി വിശദീകരിച്ചത്.

Story Highlights : Haridwar Mosques on Kanwar Yatra Route covered with Sheets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top