‘സന്തോഷ് മോന് പ്രണാമം’: കോട്ടയം കടുവാക്കുളത്തുകാരെ ദുഃഖത്തിലാക്കി തെരുവ് നായയുടെ വിയോഗം

കോട്ടയം കടുവാക്കുളത്തുകാരെ ദുഃഖത്തിലാഴ്ത്തി ഒരു തെരുവ് നായയുടെ വിയോഗം. വാഹനം തട്ടി ജീവൻ നഷ്ടമായ തങ്ങളുടെ പ്രിയപ്പെട്ട നായക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് നാട്ടുകാർ. നാല് വർഷം മുൻപാണ് കടുവാക്കുളത്തെ ബസ്സ് സ്റ്റോപ്പിലേക്ക് തെരുവ് നായ എത്തുന്നത്. ആദ്യം ഓടിച്ചു വിടാൻ ശ്രമിച്ചെങ്കിലും പിന്നീട് അവൻ ഇവിടെയുള്ളവരുടെ പ്രിയങ്കരനാവുകയായിരുന്നു.
വളരെ പെട്ടെന്ന് തന്നെ ഈ കവലയുടെ ഒരു കാവൽക്കാരനായി ആ തെരുവുനായ മാറി. അങ്ങനെ എല്ലാവർക്കും സന്തോഷം നൽകുന്ന ആ തെരുവ് നായക്ക് അവർ സന്തോഷ് മോൻ എന്ന് പേരും നൽകി. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടം ആ തെരുവ് നായയുടെ ജീവനെടുത്തു. അവന്റെ വിയോഗം വലിയ ദുഃഖം ആണ് ഇവിടെയുള്ളവർക്ക് ഉണ്ടാക്കിയിരിക്കുന്നത്.
വെയിറ്റിംഗ് ഷെഡിലായിരുന്നു അവന്റെ താമസം. എന്നാൽ ബസ് കാത്തു നിൽക്കാൻ വരുന്നവരെ ആരെയും അവൻ ഉപദ്രവിച്ചിട്ടില്ല. ഒരു വളർത്തുനായ സ്നേഹിക്കുന്നതുപോലെ തന്നെ ഭക്ഷണവും ചികിത്സയും എല്ലാം നല്കിയാണ് ഈ തെരുവ് നായയെ അവർ സ്നേഹിച്ചത്. സന്തോഷ് മോന് പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട് ഇപ്പോൾ കവലയിൽ.
Story Highlights : Kottayam Kaduvakulam flex on stray dog death goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here