Advertisement

അർജുന് വേണ്ടിയുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങളോടെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടു: മന്ത്രി പി എ മുഹമ്മദ് റിയാസ്

July 27, 2024
Google News 1 minute Read
Minister P A Muhammed riyaz on current status in shirur rescue

ഷി‌രൂരിലെ അർജുന് വേണ്ടിയുള്ള തിരച്ചിൽ ആധുനിക സൗകര്യങ്ങളോടെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി അറിയിച്ചു. പ്രതിസന്ധികൾ ഉണ്ടായാലും ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ടു. ദൗത്യം അവസാനിക്കുന്നത് വരെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഷിരൂരിൽ തുടരും.

അർജുൻ്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുടുംബാംഗങ്ങൾക്ക് ദൗത്യമേഖലയിൽ പ്രവേശനം നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.കുടുംബത്തിലെ മൂന്ന് പേർക്ക് പാസ്സ് നൽകാൻ തീരുമാനമായി.സംസ്ഥാന സർക്കാർ പൂർണ്ണമായും അർജ്ജുൻ്റെ കുടുംബത്തിന് ഒപ്പമാണ്.

കുടുംബത്തിനെതിരായ സൈബർ നികൃഷ്ടം എന്നും മന്ത്രി പറഞ്ഞു.അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും.അർജ്ജുൻ്റെ ലോറിയുടെ സ്ഥാനം സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.ഇന്നത്തെ യോഗത്തിൽ സാങ്കേതികമായ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും എന്നും മന്ത്രി അറിയിച്ചു.

Story Highlights : PA Muhammad Riyas on Arjun Rescue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here