Advertisement

‘വന്ദേഭാരത് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു, എല്ലാ കേരളീയരുടെയും പേരിൽ പ്രധാനമന്ത്രിക്ക് നന്ദി’: കെ സുരേന്ദ്രൻ

July 29, 2024
2 minutes Read

വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു. എല്ലാ കേരളീയരുടെയും പേരിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു.

കേരളത്തിലെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ജൂലൈ 31 മുതൽ സർവീസ് ആരംഭിക്കും. ഇതിലൂടെ കേരളവും കർണാടകയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും യാത്രാ സമയം കുറയ്‌ക്കുകയും ചെയ്യുന്നു. ഇത് യാത്രക്കാർക്ക് സു​ഗമമായ യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യുമെന്ന് കെ സുരേന്ദ്രൻ കുറിച്ചു.

ബെംഗളൂരു കന്റോൺമെന്റ് -എറണാകുളം ജംഗ്ഷൻ സ്‌പെഷ്യൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുക്കിംഗ് തുടരുകയാണ്. എസി ചെയർകാറിന് 1,465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിന് 2,945 രൂപയുമാണ് നിരക്ക്. കഴിഞ്ഞ ദിവസമാണ് ടിക്കറ്റ് ബു​ക്കിം​ഗ് ആരംഭിച്ചത്. യാത്രക്കാർക്ക് ഭക്ഷണം അടക്കം ഉൾപ്പെടുത്തിയാണ് നിരക്ക് ഈടാക്കുന്നത്.

ബെം​ഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിന്റെ ബുക്കിം​ഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഉടൻ തന്നെ അതിന്റെ ബുക്കിം​ഗ് ആരംഭിക്കുമെന്നാണ് വിവരം. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്‌ക്ക് 12.50-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10-ന് ബം​ഗളൂരുവിൽ എത്തിച്ചേരും.

Story Highlights : K Surendran about Bangalore kochi vande barat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top