Advertisement

വയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ; നാല് മരണം; വ്യാപക നഷ്ടം

July 30, 2024
Google News 2 minutes Read

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടിയത്. രണ്ട് തവണ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായി. രണ്ടാമത്തെ ഉരുൾപ്പെട്ടൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവിച്ചത്. ഉരുൾപൊട്ടലിൽ നാല് പേർ മരിച്ചു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയി.(Heavy Landslide in Wayanad mundakai four died)

ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. നിരവധി വീടുകൾ അപകട ഭീതിയിലാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. പുഴ ​ഗതിമാറി ഒഴുകിയതായി സൂചന. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വനം മന്ത്രി എകെ ശശീന്ദ്രൻ വയനാട്ടിലേക്ക് എത്തും. നിരവധി വാഹനങ്ങൾ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറിയിട്ടുണ്ട്. രക്ഷാപ്രവർത്തിനായി സൈന്യം വയനാട്ടിലേക്ക് എത്തും.

വെള്ളാർമല സ്കൂൾ പൂർണമായി വെള്ളത്തിൽ മുങ്ങി. ​ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൂറ്റൻ മരങ്ങളാണ് ഉരുൾപൊട്ടലിൽ വന്ന് അടിഞ്ഞിരിക്കുന്നത്.

Story Highlights : Heavy Landslide in Wayanad mundakai four died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here