Advertisement

‘രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളി; മുണ്ടകൈ പൂർണമായും തകർന്നു’; മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം കഴിഞ്ഞു

July 31, 2024
Google News 2 minutes Read

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗം കഴിഞ്ഞു. മുണ്ടകൈ പൂർണമായും തകർന്നു എന്ന് യോഗത്തിൽ വിലയിരുത്തൽ. മണ്ണിന് അടിയിൽ ഉള്ളവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്ന് യോ​ഗത്തിൽ നിരീക്ഷണം. രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയെന്നും യോ​ഗം വിലയിരുത്തി.

കേന്ദ്രേ സർക്കാരിന്റെയും ആർമിയുടെയും ഇതുവരെയുള്ള പ്രവർത്തനത്തിൽ സംത്യപ്തരെന്നും വിലയിരുത്തൽ. മുണ്ടക്കൈയിലേക്ക് കൂടുതൽ വെള്ളവും ഭക്ഷണവുമെത്തിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കുന്നത്. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിവിധ വിഭാഗങ്ങളുടെ ചുമതലയിലുള്ളവർ ഓൺലൈനായി പങ്കെടുത്തു.

Read Also: വയനാട് ഉരുൾപൊട്ടൽ; ബെയ്‌ലി പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തി

ദുരന്തമേഖലയിൽ രക്ഷാദൗത്യം പുരോ​ഗമിക്കുകയാണ്. അതേസമയം മരണസംഖ്യ ഉയരുകയാണ്. ഒടുവിലത്തെ കണക്കുകൾ അനുസരിച്ച് മരണം 170 ആയി. ചൂരൽമലയിൽ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ചൂരൽമലയിൽ നാലുസംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്.

Story Highlights : Wayanad Landslide review meeting called by the CM Pinarayi Vijayan is over

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here