Advertisement

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; ഷൂട്ടിംഗില്‍ സ്വപ്നില്‍ കുസാലെക്ക് വെങ്കലം

August 1, 2024
Google News 2 minutes Read

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങിൽ നിന്നാണ്.

451.4 പോയിന്റോടെയാണ് സ്വപ്നിലിന്റെ നേട്ടം. മത്സരത്തിന്റെ ആദ്യ റൗണ്ടുകളില്‍ പിന്നില്‍ നിന്ന സ്വപ്നില്‍ അവസാനമാണ് കുതിച്ചുകയറിത്. നീലിങ് , പ്രോണ്‍ റൗണ്ടുകള്‍ അവസാനിച്ചപ്പോള്‍ അഞ്ചാസ്ഥാനത്തായിരുന്നു സ്വപ്നില്‍. സ്റ്റാന്‍ഡിങ് റൗണ്ടിന് ശേഷമാണ് 411.6 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്ക് കയറിയത്. സ്വര്‍ണം ചൈനയും, വെള്ളി യുക്രൈനും സ്വന്തമാക്കി.

മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നിൽ സുരേഷ് കുസാലെ 2022 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 2022 ലെ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ താരം സ്വർണം നേടിയിരുന്നു.

Read Also:ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ; പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

Story Highlights : Paris Olympic 2024, Shooter Swapnil Kusale Wins Bronze

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here