‘കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ, നരേന്ദ്രമോദി സർക്കാരിന് നന്ദി’: കെ.സുരേന്ദ്രൻ
കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്സാം സെന്റർ വേണമെന്നത്.
ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദയ്ക്ക് ജൂലായ് 31 ന് നിവേദനം നൽകുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ഈ കാര്യം അനുവദിക്കാമെന്നും ആഗസ്‌ത് അഞ്ചാം തീയതി സെന്റർ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
കേരളത്തിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോഗ്യമന്ത്രി ജെ.പി നദ്ദയും കാണിക്കുന്ന കരുതലിന് മുഴുവൻ മലയാളികളുടെയും പേരിൽ നന്ദി അറിയിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Story Highlights : K Surendran Praises Narendra Modi NEET
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here