Advertisement

‘നമ്മൾ ഇതും അതിജീവിക്കും’: ഖത്തർ പ്രവാസിയുടെ മകൾ വരച്ച അതിജീവന ചിത്രം ശ്രദ്ധ നേടുന്നു

August 3, 2024
Google News 2 minutes Read

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് നാട്. എന്നാൽ വയനാടിനെ വീണ്ടെടുക്കുന്നിതിനായി മലയാളികൾ ഒരുമിച്ചിരിക്കുകയാണ്. ദുരന്തത്തിന്റെ കണ്ണീർ മഴയത്ത് വിറങ്ങലിച്ചു നിൽക്കുമ്പോഴും പ്രതീക്ഷയോടെ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്ന ഓരോ ശ്രമങ്ങളും അതുകൊണ്ടു തന്നെ ഏറെ പ്രശംസനീയമാണ്. ഖത്തറിൽ പ്രവാസിയും എഴുത്തുകാരനുമായ സുരേഷ് കൂവാട്ടിന്റെ മകൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി അവന്ധിക “നമ്മൾ ഇതും അതിജീവിക്കും” എന്ന ആശയത്തിൽ വരച്ച ചിത്രം ഇപ്പോൾ ഏറെ പ്രശംസ നേടുകയാണ്.

കണ്ണൂർ ജില്ലയിലെ ചമ്പാട്, ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം ക്ലാസിലാണ് അവന്ധിക പഠിക്കുന്നത്. എൽ കെ ജി മുതൽ ചിത്രം വരച്ചു തുടങ്ങിയ അവന്ധിക ചിത്രരചനയിൽ ഇതിനകം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. വീരേന്ദ്രൻ പള്ളൂരിന്റെ കീഴിലാണ് ചിത്രരചന അഭ്യസിക്കുന്നത്. സ്കൂളിൽ നിന്നുള്ള പ്രോത്സാഹനങ്ങളും കുട്ടിക്ക് ഏറെ പ്രചോദനമാണ്.

ഈ ചിത്രം ഫ്രെയിം ചെയ്ത് ആരെങ്കിലും വാങ്ങുകയാണെങ്കിൽ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന ആഗ്രഹം കൂടി അവന്ധിക പങ്കുവെക്കുന്നു.അമ്മ സുനജ കൊട്ടിയൂർ കണ്ടപുനം സ്വദേശിയാണ്, അനുജത്തി ഗൗതമി അടങ്ങുന്നതാണ് കുടുംബം.

Story Highlights : Wayanad landslide Qatar expats daughter’s survival portrait draws attention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here